തലശ്ശേരി: തലശ്ശേരി കോടതിക്ക് സമീപം വിക്ടോറിയ റസ്റ്റോറന്റിന് മുൻ വശത്ത് വച്ച് തലശ്ശേരിയിൽ നിന്നും മേലൂർ ഭാഗത്തേക്കു പോകുന്ന കെഎസ്ആർടിസി ബസും സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ട്രാവലറുമാണ് അപകടത്തിൽ പെട്ടത്.
സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച ട്രാവലർ കെഎസ്ആർടിസി ബസിനു പുറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ട്രാവലറിന്റെ മുൻവശത്തെ ചില്ല് പൂർണമായും, വാഹനത്തിന്റെ മുൻഭാഗവും തകർന്നു പോയി. ബസിന്റെ പിൻവശവും ഭാഗികമായി തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല