Zygo-Ad

'വ്യക്തിപരമായി അധിക്ഷേപിച്ചു'; സുജയാ പാര്‍വതിക്കെതിരെ പി.പി ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു


കണ്ണൂർ: റിപ്പോർട്ടർ ചാനല്‍ അവതാരിക സുജയ പാർവതിക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു.

തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ചൊവ്വാഴ്ച രാവിലെ 10.30ന് നേരിട്ടെത്തിയാണ് പി പി ദിവ്യ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

ചാനല്‍ പരിപാടിക്കിടെ വ്യക്തിപരമായ അധിക്ഷേപം നടത്തുകയും പൊതു സമൂഹത്തിന് മുൻപില്‍ മോശക്കാരിയായി ചിത്രീകരിച്ചുമെന്നാണ് ആരോപണം.

ചാനല്‍ പരിപാടിക്ക് റീച്ച്‌ കൂട്ടുന്നതിനായി ബോധപൂർവം അധിക്ഷേപ പരാമർശങ്ങള്‍ നടത്തുകയെന്ന പ്രവണത ദൃശ്യ മാധ്യമങ്ങള്‍ക്കിടെയില്‍ വർദ്ധിച്ചു വരികയാണെന്നും ഇതിനെതിരെയാണ് തൻ്റെ പോരാട്ടമെന്നും പി.പി ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച റീല്‍സിലൂടെ പറഞ്ഞു. 

നീതിക്കായുള്ള തൻ്റെ പോരാട്ടത്തില്‍ പൊതു ജനങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദിവ്യ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ