Zygo-Ad

തലശേരിയിൽ വൻ തീപ്പിടുത്തം: പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റ് കത്തിയമർന്നു

 


തലശേരി: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ച ഗോഡൗണിൽ നിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

 കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമുള്ള പ്ലാസ്റ്റിക് റീസൈക്ലിംഗ് കേന്ദ്രത്തിലാണ് അപകടം നടന്നത്.ഗോഡൗണിനുള്ളിൽ പാചകവാതക സിലിണ്ടറുകൾ അടക്കമുള്ള സ്ഫോടകവസ്തുക്കൾ ഉള്ളത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തീ പടരുന്നത് തടയാൻ സിലിണ്ടറുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

 തലശേരി, മാഹി, പാനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ പരിശ്രമിക്കുന്നു.

സമീപത്തെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും തീ പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് അധികൃതർ പുലർത്തുന്നത്. തീപ്പിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.




വളരെ പുതിയ വളരെ പഴയ