Zygo-Ad

സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസില്‍ കയറി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം: രണ്ട് സ്ത്രീകള്‍ പിടിയില്‍


കോഴിക്കോട്: സ്വകാര്യ ബസില്‍ വെച്ച്‌ യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ രണ്ട് പേരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ലക്ഷ്മി, ശീതള്‍ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് കരിമ്ബാപ്പൊയില്‍ സ്വദേശിയായ യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന മാല കവരാൻ ശ്രമിച്ച സംഭവത്തിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്.

നടുവണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബസിലാണ് ഇരുവരും മോഷണം ലക്ഷ്യമിട്ട് കയറിക്കൂടിയത്. സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസില്‍ കയറിയ ഇവർ യുവതിയുടെ നാലര പവന്‍ വരുന്ന സ്വര്‍ണമാല മോഷ്ടിക്കാൻ പദ്ധതിയിട്ടു. എന്നാല്‍ മോഷണ ശ്രമം മനസിലാക്കിയ യുവതി ഒച്ചവെക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ ഇവരുടെ പ്ലാൻ പൊളിഞ്ഞു. തുടർന്ന് ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇവരെ തടഞ്ഞ് വെക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അത്തോളി പോലീസെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

വളരെ പുതിയ വളരെ പഴയ