മാക്കൂൽ പീടിക: മാക്കൂൽ പീടിക അക്കാനിശേരി റോഡിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആർഎസ്എസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ മർദ്ധിച്ചതായി പരാതി.
അക്കാനിശേരിയിലെ അക്കരാൽ കിഴക്കയിൽ അക്ഷയ് (23) , അദ്വൈത് (23) എന്നിവർക്കാണ് മർദ്ദനമേറ്റേത് .ഇരുവരെയും തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമുദായികമായി പേര് പരാമർശിച്ചാണ് തല്ലിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. മുസ്ലീം ലീഗ് പ്രവർത്തകരെന്ന് തെറ്റിദ്ധരിച്ചാണ് അക്രമം നടന്നത്.
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് നേരെ കല്ലേറ് നടത്തിയതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം. അച്ചാരമ്പത്ത് പ്രദീപൻ, വിധു , പ്രവീൺ തുടങ്ങി കണ്ടാലറിയുന്ന പത്തംഗ സംഘമാണ് മർദ്ധിച്ചതെന്ന് പരാതിയിൽ പറയുന്നു.
