Zygo-Ad

ബസ്–നടപ്പാത ഇടയിൽ കുടുങ്ങി കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

 


വടകര:വടകരയിൽ സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെ തുടർന്ന് കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുവിളക്ക് ബസ് സ്റ്റോപ്പിൽ ബസിൽ നിന്ന് ഇറങ്ങിയ ഉടൻ ബസിനും നടപ്പാതയ്ക്കും ഇടയിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത്.

നാദാപുരം സ്വദേശിനിയും വടകര എസ്.എൻ കോളേജിലെ വിദ്യാർത്ഥിനിയുമായ ദേവാംഗന (18)യ്ക്കാണ് പരിക്കേറ്റത്. നാദാപുരം–വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘അഷ്മിക’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

കോളേജിലേക്ക് പോകുന്നതിനായി ബസിൽ യാത്ര ചെയ്തിരുന്ന ദേവാംഗന സ്റ്റോപ്പിൽ ഇറങ്ങിയതിന് പിന്നാലെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം. നടപ്പാതയോട് ചേർന്ന് അലക്ഷ്യമായി ബസ് നീക്കിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




വളരെ പുതിയ വളരെ പഴയ