Zygo-Ad

ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍


എടക്കാട്: ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പാറപ്രം സ്വദേശി എം.സലാഹുദ്ദീനെയാണ് (46) അറസ്റ്റ് ചെയ്തത്. 

കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി മുഴപ്പിലങ്ങാട് മേഖലയില്‍ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് കഞ്ചാവ് പിടികൂടിയത്.

പോലീസ് വാഹനം കണ്ടപ്പോള്‍ കടന്നു കളയാൻ ശ്രമിച്ച പ്രതിയെ പിടികൂടി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മുഴപ്പിലങ്ങാട് പ്രദേശത്ത് വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് പോലീസ് പറഞ്ഞു. 

എസ്‌ഐമാരായ എൻ. ഡിജേഷ്, റാം മോഹൻ, സുജിത്ത്, സിപിഒമാരായ നിപിൻ പിണറായി, ബൈജു, എഎസ്‌ഐ പി.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടി കൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ