Zygo-Ad

സഹതടവുകാരിയെ മര്‍ദിച്ചു; ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരേ കേസ്


കണ്ണൂര്‍: ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരേ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ തടവുകാരി ജൂലി(33)യെയാണ് 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു. 

പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.

വളരെ പുതിയ വളരെ പഴയ