Zygo-Ad

സിപിഎം പ്രവര്‍‌ത്തകന്റെ വധശ്രമ കേസിൽ ശിക്ഷ: നിയുക്ത കൗണ്‍സിലറായ ബിജെപി നേതാവിന് 36 വര്‍ഷം കഠിനതടവ്

 


തലശേരി മുൻ കൗണ്‍സിലറായ സിപിഎം നേതാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ബിജെപി നിയുക്ത കൗണ്‍സിലറടക്കം 10 ബിജെപി പ്രവർ‌ത്തകർക്ക് 36 വർഷം കഠിനതടവ്.

സിപിഎം നേതാവ് കൊമ്മല്‍വയലില്‍ പി രാജേഷിനെ വീട് കയറിയാക്രമിച്ച്‌ വധിക്കാൻ ശ്രമിച്ച കേസിലാണ് കൊമ്മല്‍വയലിലെ നിയുക്ത കൗണ്‍സിലർ ബിജെപി നേതാവ് യു പ്രശാന്തിനടക്കം കഠിനതടവ് ശിക്ഷ ലഭിച്ചത്.

2007 ഡിസംബർ 15ന് രാജേഷിനെ വീട് കയറിയാക്രമിച്ച പ്രതികള്‍ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ തലശേരി അഡീഷണല്‍ സെഷൻസ് കോടതി 36 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. 

രാജേഷിന് പുറമേ പിതൃ സഹോദരിയെയും അന്ന് പ്രതികള്‍ ആക്രമിച്ചു. ഓരോ പ്രതിയ്‌ക്കും 1,08,000 രൂപയും പിഴയൊടുക്കണം, പിഴയൊടുക്കിയില്ലെങ്കില്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കണം. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം.

വളരെ പുതിയ വളരെ പഴയ