Zygo-Ad

ആത്മഹത്യാശ്രമം; യുവാവിന് രക്ഷകരായി തലശ്ശേരി പോലീസ്

 


തലശ്ശേരി: സുഹൃത്തിനെ വീഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച യുവാവിനെ തലശ്ശേരി പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തലശ്ശേരി ചിറക്കരയിലാണ് ഈ നിർണായക സംഭവം നടന്നത്.

ആത്മഹത്യ ചെയ്യാനുള്ള തീരുമാനം യുവാവ് വീഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം ഉടൻതന്നെ തലശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിച്ചു. വിവരത്തിന്റെ ഗൗരവം മനസ്സിലാക്കിയ പോലീസ് സംഘം ഒട്ടും സമയം പാഴാക്കാതെ സംഭവസ്ഥലത്തേക്ക് കുതിച്ചു.

എസ്.ഐ ഷമീൽ, എസ്.ഐ അശ്വതി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിതീഷ്, സിവിൽ പോലീസ് ഓഫീസർ ലിജീഷ് എന്നിവരടങ്ങിയ സംഘമാണ് ചിറക്കരയിലെ വീട്ടിലെത്തിയത്. വീട്ടിലെ ഫാനിൽ കെട്ടിത്തൂങ്ങാൻ ഒരുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

ലഹരിക്ക് അടിമയായ യുവാവിന് ഡി-അഡിക്ഷൻ ചികിത്സ നൽകാൻ പോലീസ് നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസിന്റെ അവസരോചിതമായ നടപടിയാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.



വളരെ പുതിയ വളരെ പഴയ