Zygo-Ad

സം​സ്ഥാ​ന​ത്ത് ഇന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്; ജാ​ഗ്ര​താ നി​ർ​ദേശം പു​റ​പ്പെ​ടു​വിച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോറിറ്റി


സം​സ്ഥാ​ന​ത്ത് ഇന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ മൂ​ന്നു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേശം പു​റ​പ്പെ​ടു​വി​ച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ