കണ്ണൂർ: പ്രണയ ദിനത്തില്‍ തലശ്ശേരി ധർമ്മടം ബ്രണ്ണൻ കോളേജില്‍ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ-എ.ബി.വി.പി പ്രവർത്തകരാണ് കോളേജ് ക്യാമ്പസില്‍ ഏറ്റുമുട്ടിയത്.
ഒരു എബിവിപി പ്രവർത്തകന് പരിക്ക്.
കഴിഞ്ഞ ദിവസം നടന്ന വാലന്റൈൻസ് ദിനത്തിൻ്റെ പരിപാടിക്കിടയിലാണ് അക്രമണം നടന്നത്. പരിപാടിയിക്കിടെ ഒരു കൂട്ടം എസ്.എഫ്.ഐ പ്രവർത്തകർ എത്തി എ.ബി.വി. പി, കെ.എസ്.യു പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
പരിക്കേറ്റ എ.ബി.വി.പി പ്രവർത്തകൻ ഗോകുലിനെ തലശ്ശേരി ഗവ . ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകർ ആക്രമണം നടത്തിയതെന്നാണ് എബിവിപി പ്രവർത്തകർ പറയുന്നത്.
തുടർന്ന് കോളേജ് അടച്ചു. സംഭവത്തില്‍ കണ്ടാലറിയവുന്ന 20 പേർക്കെതിരെ തലശ്ശേരി പോലീസ് കേസ്സെടുത്തിട്ടുണ്ട്.