കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ ഭർത്താവിന്‍റെ വെട്ടേറ്റ ഭാര്യ മരിച്ചു. മുനീറ എന്ന യുവതിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ്ച രാത്രിയായിരുന്നു മുനീറയെ ഭര്‍ത്താവ് ജബ്ബാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് മുനീറ മരിച്ചത്.
ഭർത്താവ് ജബ്ബാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വാങ്ങിക്കുന്നതിന് പണം നല്‍കാത്തതിന്‍റെ പേരിലാണ് ജബ്ബാർ മുനീറയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുനീറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജബ്ബാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
