Zygo-Ad

കൊലക്കേസ് പ്രതിയായ ഒഡീഷ സ്വദേശി തലശ്ശേരിയില്‍ അറസ്റ്റില്‍


തലശ്ശേരി : ഒഡീഷയിലെ കൊലക്കേസ് പ്രതി തലശ്ശേരിയില്‍ അറസ്റ്റില്‍. കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒഡീഷാ സ്വദേശിയെയാണ് തലശ്ശേരിയില്‍ നിന്ന് ഒഡീഷ പൊലീസ് പിടി കൂടിയത്.

ഒഡീഷയിലെ മൈദ്ധല്‍പൂർ സ്വദേശി സുശാന്ത ഹരിജനെയാണ് കഴിഞ്ഞ ദിവസം തലശേരി പൊലീസിന്റെ സഹായത്തോടെ കൊളശേരിയില്‍ നിന്നും പിടികൂടിയത്.

പൈപ്പ് ലൈനുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ഒഡീഷയിലേക്ക് കൊണ്ടു പോയി.

വളരെ പുതിയ വളരെ പഴയ