Zygo-Ad

ഓൺലൈൻ ട്രേഡിങ് ചെയ്ത് കോടികളുടെ ലാഭം ഉണ്ടാക്കാം'- വടകര സ്വദേശി ഒരു കോടി കൊടുത്തു, ഒടുവിൽ തട്ടിപ്പിൽ അറസ്റ്റിൽ

 വ


ടകര :വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വടകര സ്വദേശിയുടെ ഒരു കോടി രൂപയോളം തട്ടിയ കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. കാസര്‍ക്കോട് ഉപ്പള സ്വദേശി മുഹമ്മദ് ഇന്‍ഷാദിനെയാണ് വടകര  സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന ഇയാള്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. 

മംലഗൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെച്ച ശേഷം പൊലീസിലേല്‍പ്പിക്കുകയായിരുന്നു. വടകര സ്വദേശിയെ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വൻ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരു കോടി രൂപയോളം ഇന്‍ഷാദും കൂട്ടാളികളും ചേര്‍ന്ന്  തട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വളരെ പുതിയ വളരെ പഴയ