Zygo-Ad

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഏഴു കോടിയുടെ വികസനം


   തലശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഏഴ് കോടിയുടെ വികസന പദ്ധതികള്‍ ഉടൻ നടപ്പിലാക്കും.

ഷാഫി പറമ്ബില്‍ എം.പി യുമായി നടന്ന കൂടിക്കാഴ്ചയില്‍ ഡി.ആർ.എം അരുണ്‍ കുമാർ ചതുർവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്ബതു കോടിയുടെ വികസന പ്രവർത്തനങ്ങള്‍ ഇതിനകം നടപ്പിലാക്കിയെന്നും പുതിയ പദ്ധതിയുടെ ടെൻഡർ നടപടികള്‍ പൂർത്തിയാക്കി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പുതിയ ബസ്‌ സ്റ്റാൻഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള റോഡ് നിർമാണവും ഇവിടെ കാടുപിടിച്ചു കിടക്കുന്ന റെയില്‍വേ ഭൂമിയുടെ വികസന സാധ്യതയും പരിശോധിക്കാനായി വിദഗ്ധ സംഘത്തോടൊപ്പം ഫീല്‍ഡ് വിസിറ്റ് നടത്തുമെന്നും, തുടർന്ന് എം.പിയോടൊപ്പം സംയുക്ത പരിശോധന നടത്തുമെന്നും ഡി.ആർ.എം അറിയിച്ചു.

വളരെ പുതിയ വളരെ പഴയ