തലശ്ശേരി : മദ്യപിച്ച് കെഎസ്ആർടിസി ഡീലക്സ് ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തലശേരി - തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവർ പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് ബസ് തലശേരി സ്റ്റാൻഡിലേക്ക് കയറുന്നതിനിടെ ഒരു കാറിൽ ഇടിച്ചിരുന്നു. പരിശോധനയിൽ ഡ്രൈവര്‍ മദ്യപിച്ചെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് എടുത്തെന്നും ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.