Zygo-Ad

തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ അക്രമം ; 7 പേർക്കെതിരെ കേസ്

 


തലശ്ശേരി :തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിന് നാലുപേർ അറസ്റ്റിൽ. പള്ളൂരിലെ ഷംസുദ്ദീൻ, ചുണ്ടങ്ങാപ്പൊയിലിലെ മുഹമ്മദ് സെയ്ത്ൽ, മുഹമ്മദ് നഹവിൻ, ചൊക്ലിയിലെ ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്

ഇവരെ കോടതി റിമാൻഡ് ചെയ്തു. ആസ്പത്രിയിലെ ത്തിയ വാഹനം ഗേറ്റിൽ നിർത്തിയിട്ടതിനെ തുടർന്ന് ആംബുലൻസിന് കടന്നുവരാൻ കഴിഞ്ഞില്ല. ഇക്കാര്യം മൈക്കിലൂടെ അനൗൺസ് ചെയ്‌തിരുന്നു.കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരെ ആളുകളെ കൂട്ടി വന്ന് മർദിച്ചതായാണ് ആസ്പത്രി അധികൃതരുടെ പരാതി. 

സുരക്ഷാ ജീവനക്കാരായ മജീദ്, മുബാസ്, രഞ്ജിത്ത്, ജിതേഷ് എന്നിവർക്കാണ് മർദനമേറ്റത്. ഇത് സംബന്ധിച്ച് ഏഴുപേർക്കെതിരേ തലശ്ശേരി പോലീസ് കേസെടുത്തു. അക്രമിച്ചവരുടെ പരാതിയിൽ തലശ്ശേരി പോലീസ് ആശുപത്രി ജീവനക്കാർക്കെതിരേയും കേസെടുത്തു

വളരെ പുതിയ വളരെ പഴയ