തലശേരി :വീട്ടിൽ അതിക്രമിച്ചുകടന്ന് വൃദ്ധ ദമ്പതികളെ മാരകായുധങ്ങളുപയോഗിച്ച് വധിക്കാൻ ശ്രമിച്ച പ്രതികൾക്ക് ഒന്നരവർഷം തടവും 80,000 രൂപ വീതം പിഴയും ആറളം മലയാളക്കാട്ടിൽ തോലാനിക്കൽ ഫിലിപ്പ്, സഹോദരങ്ങളായ ടോമി, ബിജു എന്നിവരെയാണ് അഡീഷണൽ ജില്ലാ സെഷൻസ് (4) ജഡ്ജ് ജെ വിമൽ ശിക്ഷിച്ചത്. പിഴയടച്ചാൽ പരിക്കേറ്റ തോലാനിക്കൽ വീട്ടിൽ അച്ചാമ്മക്ക് ഒരുലക്ഷം രൂപയും ഭർത്താവ് . ഫിലിപ്പിന് 75,000 രൂപയും നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലു മാസം അധികതടവ് അനുഭവിക്കണം.
2006 നവംമ്പർ നാലിനാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. രേഷ ഹാജരായി. നേരത്തെ വിചാരണ കോടതി പ്രതികൾക്ക് അഞ്ചുവർഷം തടവും 30,000 രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് കോടതി നടപടി.