Zygo-Ad

തലശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ തെറിച്ച് വീണ യുവാവിൻ്റെ ദേഹത്ത് കൂടി കാർ കയറി മരിച്ചു.

 


തലശ്ശേരി :തലശ്ശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ തെറിച്ച് വീണ യുവാവിൻ്റെ ദേഹത്ത് കൂടി കാർ കയറി മരിച്ചു.

തലശ്ശേരി പൊന്ന്യം കുണ്ടുചിറയിൽ ബുഷറാസിൽ  മുസമ്മിൽ (30)ആണ്  ഇന്നലെ രാത്രി തലശ്ശേരി പള്ളിത്താഴയിൽ വെച്ചു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്  റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിൻ്റെ  ദേഹത്ത് കൂടി എതിർ ദിശയിൽ വന്ന  കാർ കയറിയിറങ്ങി ഗുരുതരമായ പരിക്കു പറ്റി  ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയാണ്  ചെയ്തത്.

പിതാവ് അലി, മാതാവ്  ബുഷ്റ.ഭാര്യ ഫസീല മലപ്പുറം കൊണ്ടോട്ടി.

മകൻ ഐദിൻആദം.

സഹോദരങ്ങൾ

ഫാത്തിമത്തിൽ നൂറ,ഫാത്തിമത്തിൽ ഉസ്ന.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക്

സ്റ്റേഡിയം പള്ളിയിൽ.

വളരെ പുതിയ വളരെ പഴയ