Zygo-Ad

ഫാസിസ്റ്റ് സർക്കാറിൻ്റെ ഭരണഘടനാ വിരുദ്ധമായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോ ഇന്ത്യൻ പൌരൻ്റെയും ഒഴിച്ച് കൂടാനാവാത്ത കർത്തവ്യം :എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി.പി. അബ്ദുല്ലതീഫ്


 തലശ്ശേരി: ഫാസിസ്റ്റ് സർക്കാറിൻ്റെ ഭരണഘടനാ വിരുദ്ധമായ വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് ഓരോ ഇന്ത്യൻ പൌരൻ്റെയും ഒഴിച്ച് കൂടാനാവാത്ത കർത്തവ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷൻ സി.പി. അബ്ദുല്ലതീഫ് പറഞ്ഞു. റിപ്പബ്ളിക് ദിനത്തിൽ 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച അംബേദ്‌ക്കർ സ്ക്വയർ എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ ലക്ഷ്യം ഉൾകൊള്ളുന്ന ലോകത്തിലെ തന്നെ മുൻനിരയിൽ നിൽക്കുന്ന ഭരണഘടനയാണ് നമ്മുടേത്. രാജ്യത്തിൻ്റെ മുഴുവൻ വൈവിധ്യങ്ങളും ഉൾകൊണ്ട് കാലോചിതവും ജനഹിതവും അടിസ്ഥാന രേഖ എന്ന നിലയിലാണ് ഭരണഘടന  വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും സമത്വവും നീതിയും സ്വാതന്ത്ര്യവുമാണ് അതിൻ്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുകയും ഭരണഘടനാ ശിൽപിയെ പോലും അപമാനിക്കുകയും പൌരുത്വവും മറ്റ് ഭരണഘടന അതിൻ്റ പൌരന്മാർക്ക് നൽകുന്ന അവകാശങ്ങൾ നിരാകരിച്ച് കൊണ്ടുമാണ് ആർ.എസ്.എസ് നിയന്ത്രിത ബി.ജെ.പി സർക്കാറിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരക്കാരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഭരണം നിലനിർത്തി മുതലെടുക്കാനും രാജ്യത്ത് കരിനിയമങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയക്കാരെയും നിരപരാധികളെയും തടവിലിട്ട് പീഡിപ്പിക്കാനും നടത്തുന്ന നീക്കങ്ങളെ ചെറുത്ത് തോൽപിച്ച് ഭരണഘടനയുടെ കാവലാളായി നാം മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

തലശ്ശേരി പഴയ ബസ്സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ ശാബിൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.സി. ജലാലുദ്ധീൻ, ജില്ലാ ട്രഷറർ ഇബ്രാഹീം കൂത്തുപറമ്പ്, ജില്ലാ കമ്മിറ്റിയംഗം സി.കെ ഉമ്മർ മാസ്റ്റർ, മാധ്യമ പ്രവർത്തകൻ ഷാജി പാണ്ഡ്യാല, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്‌ റിജാസ്, സെക്രട്ടറി കെ.വി റഫീഖ്, എസ്.ഡി.ടി.യു മണ്ഡലം പ്രസിഡന്റ്‌ സാജസ്, WIM ജില്ലാ സെക്രട്ടറി സമീറ, ജുനൈദ് മട്ടാമ്പ്രം തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ