തലശ്ശേരി : പാലയാട് ക്യാമ്പസ്സിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയും, കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ബിതുൽ ബാലനെ 10 ഓളം വരുന്ന എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ക്കാർ മാരകായുധങ്ങളുമായി അർദ്ധരാത്രി ഹോസ്റ്റലിൽ മുഖംമൂടി ധരിച്ചെത്തി അക്രമിച്ചു. കമ്പി വടിയും, സൈക്കിൾ ചൈനുമുൽപ്പെടെയുള്ള ആയുധങ്ങളുമായി സംഘടിപ്പിച്ചെത്തിയ സംഘം കൊല്ലുമെന്ന് ഭീക്ഷണിമുഴക്കി നിർത്താതെ അക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റ് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിതുൽ പറഞ്ഞു. റൂമിലുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവർ മർദ്ദിച്ചതായി പരാതിപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവനഗരിയെ പോലും അക്രമം കൊണ്ട് ചോരയിൽ മുക്കിയ എസ്.എഫ്.ഐ ക്രിമിനലുകൾ അക്രമപരമ്പര മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്തിനുള്ള അവസാനത്തെ ഉദ്ദാഹരണമാണ് പാലയാടിലെ സംഭവമെന്നും, കെ.എസ്.യു പ്രവർത്തകരെ വേട്ടയാടാൻ വന്നാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു.