Zygo-Ad

കാറിന്റെ ഡോറിലിരുന്ന് യാത്ര, ഒപ്പം പടക്കം പൊട്ടിക്കലും ഡാൻസും; വളയത്ത് അതിരുവിട്ട് യുവാക്കളുടെ വിവാഹാഘോഷം_

 


നാദാപുരം :വിവാഹഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായി യാത്ര ചെയ്ത‌് യുവാക്കളുടെ റീൽസ് ചിത്രീകരണം. നാദാപുരം, വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. വിവാഹപാർട്ടിയിൽ വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറുകളിൽ അഭ്യാസപ്രകടനം നടത്തിയത്.

കാറിന്റെ ഡോറിലിരുന്നും അപകടകരമായി ഡ്രൈവ് ചെയ്തു‌ം റോഡിലുടനീളം ഗതാഗതതടസ്സമുണ്ടാക്കിയുമായിരുന്നു യുവാക്കളുടെ യാത്ര. മൂന്ന് കാറുകളിലാണ് യുവാക്കൾ ഇത്തരത്തിൽ അപകടകരമായി യാത്ര ചെയ്തത്. മാത്രമല്ല യാത്രയ്ക്കിടെ മൂന്ന് കിലോമീറ്ററോളം ദൂരം പടക്കം പൊട്ടിക്കുകയും പൂത്തിരി കത്തിക്കുകയും ചെയ്തു.സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ വൈറലാണ്

ഇതിനിടെ വിവാഹപാർട്ടിയുടെ പിന്നിൽ വരികയായിരുന്ന ഒരുവാഹനത്തെയും കടന്നുപോകാൻ അനുവദിക്കാത്തതും ദൃശ്യങ്ങളിൽ കാണാം. വരൻ ഇവർക്കൊപ്പം റോഡിൽ ഡാൻസ് കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ ഇതുവരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

വളരെ പുതിയ വളരെ പഴയ