തലശ്ശേരി : ജില്ലാ കോടതിയുടെ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ പാതയിൽ വീനസ് ജംഗ്ഷൻ മുതൽ തലശ്ശേരി പട്ടണം വരെ വാഹനക്കുരുക്ക് ഒഴിവാക്കാൻ ഈ ഭാഗത്ത് പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
• കണ്ണൂർ - മമ്പറം ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും വീനസ് കവലയിൽ നിന്നും ഇടത്തോട്ട് മാറി കുയ്യാലി വഴി ടൗണിലേക്ക് പ്രവേശിക്കണം.
• മമ്പറം - പിണറായി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ അല്ലാത്ത മുഴുവൻ വാഹനങ്ങളും കൊളശ്ശേരി കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
• പാറക്കെട്ട് പെരുന്താറ്റിൽ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൊളശ്ശേരി കവലയിൽ നിന്നും കോമത്ത് പാറ വഴി തലശ്ശേരി നഗരത്തിൽ പ്രവേശിക്കണം.
• തലശ്ശേരി നഗരത്തിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും സാധാരണ പോലെ കോടതി - വീനസ് കവല വഴി കണ്ണൂരിലേക്ക് പോവണം- ഇത് വഴി വൺവേ ഗതാഗതമാണ്...
നിയന്ത്രണം 25 ന് ശനിയാഴ്ച രാവിലെ 08 - 00 മണി മുതൽ കോടതിയുടെ ഉദ്ഘാടനം കഴിയും വരെ തുടരും...
• കണ്ണൂർ ഭാഗത്തും നിന്നും കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന മുഴുവൻ ലോറികളും ടൂറിസ്റ്റ് ബസുകളും അന്നേ ദിവസം തലശ്ശേരി ടൗണിൽ പ്രവേശിക്കാതെ പുതിയ മുഴപ്പിലങ്ങാട് - മാഹി ബൈപാസ് വഴി കടന്നു പോകണമെന്നും ട്രാഫിക് എസ്.ഐ മനോജ് കുമാർ അറിയിച്ചു.