ധർമ്മടം: മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഉത്സവം തുടങ്ങി.രാവിലെ നട തുറന്നു . തന്ത്രി വെള്ളൂർ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജ. നാഗ സ്ഥാനത്ത് നൂറുംപാലും സമർപ്പിക്കൽ. വൈകിട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റവും കൂടിയാട്ടവും. രാത്രി കണ്ണങ്ങാട്ടു ഭഗവതി, പുലിയൂർ കാളി തോറ്റം. ചൊവ്വ രാവിലെ കണ്ണങ്ങാട്ടു ഭഗവതി, പുലിയൂർ കാളി തെയ്യം. ഉച്ചക്ക് ഉച്ചത്തോറ്റവും കൂടിയാട്ടവും. വൈകിട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റവും കൂടിയാട്ടവും. നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർ കാളി തോറ്റം. കല്ല്യാണ പന്തൽ കൂടൽ. ബുധൻ രാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കൊടിയിലത്തോറ്റം. തെയ്യങ്ങളുടെ പുറപ്പാട്. ഉച്ചക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കലോടെ കളിയാട്ടം സമാപിക്കും.