തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്ഥാപന പരിധിയിലെ താമസക്കാരായ ഭിന്നശേഷിക്കാർക്കായി ഭിന്നശേഷി സർട്ടിഫിക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 26ന് മുനിസിപ്പൽ ടൗൺ ഹാൾ നടക്കുന്ന ക്യാമ്പിൽ ബ്ലോക്കിലെ ഇതുവരെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കേണ്ടവർക്കും പങ്കെടുക്കാം.
താൽപര്യമുള്ളവർ https:// www.swavlambancard.gov.in/ൽ രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന പ്രിന്റൗട്ട്, ആധാർ കാർഡ് എന്നിവ ക്യാമ്പിൽ കൊണ്ടുവരണം. ക്യാമ്പ് ദിവസം രാവിലെ എട്ട് മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ സമയം.
ക്യാമ്പിൽ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യമുള്ളവർ ഐക്യു പരിശോധിച്ചതിന്റെ ആറു മാസത്തിനകം ഗവ. സ്ഥാപനത്തിൽ നിന്നെടുത്ത റിപ്പോർട്ടും കേൾവി പരമായ വൈകല്യമുള്ളവർ ആറു മാസത്തിനകം ഗവ. സ്ഥാപനത്തിൽ നിന്നും എടുത്ത ഓഡിയോഗ്രാം റിപ്പോർട്ടും ഹാജരാക്കണം. മറ്റു വൈകല്യങ്ങൾ ഉള്ളവർ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സാ രേഖകളും ക്യാമ്പിൽ നൽകണം. ഭിന്നശേഷി സർട്ടിഫിക്കറ്റ് പുതുക്കാറായവർ എല്ലാ ടെസ്റ്റുകളും എടുത്തുവേണം ക്യാമ്പിൽ പങ്കെടുക്കാൻ. ഫോൺ: 8921725894, 9072302566
