തലശ്ശേരി: തലശ്ശേരിയില്‍ വാഹന പരിശോധനയ്ക്കിടെ കാർ യാത്രികരായ രണ്ടു പേർ പോലീസിനെ ആക്രമിച്ചു.
സംഭവത്തിൽ എസ്.ഐ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. ആക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിന്നീട് പോലീസ് സാഹ സികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. ചേറ്റംകുന്നിലെ മുഹമ്മദ് ഇഷാം (31), പൊന്ന്യത്തെ മുഹമ്മദ് ജൻഷീർ (32) എന്നിവരാണ് അറസ്റ്റിലായത്.
എസ്.ഐ: ടി.ധനേഷ്, സീനിയർ സി.പി.ഒമാരായ നസീല്‍, എം. സിഗില്‍, റിതിൻ എന്നിവർക്ക് നേരെയാണ് അക്രമമുണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ടൗണ്‍ ഹാള്‍ ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെയായിരുന്നു അക്രമം.
കാറില്‍ വരികയായിരുന്ന ഇരുവരും പോലീസിൻ്റെ പരിശോധനയെ ചോദ്യം ചെയ്ത് വണ്ടിയില്‍ നിന്നിറങ്ങി എസ്.ഐയെ അക്രമിക്കുകയായിരുന്നു. അക്രമം തടഞ്ഞപ്പോഴാണ് മറ്റുള്ളവർക്കും പരിക്കേറ്റത്.
