തലശ്ശേരി: പ്രശസ്തമായ തലശ്ശേരി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ വാദ്യകലകളുടെ മേളപ്പെരുമ തീർക്കാൻ തലശ്ശേരി വാദ്യ മഹോത്സവം 2026 അരങ്ങേറുന്നു. വരും ദിവസങ്ങളിലെ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് നാടിന് ഉത്സവപ്രതീതി പകരുന്ന ഈ വാദ്യോത്സവം സംഘടിപ്പിക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഹോത്സവത്തിൽ സോപാനസംഗീതം, തായമ്പക, പഞ്ചവാദ്യം, പാണ്ടിമേളം തുടങ്ങിയ വൈവിധ്യമാർന്ന പരമ്പരാഗത വാദ്യകലകൾ അരങ്ങേറും. പ്രമുഖ വാദ്യകലാകാരന്മാർ അണിനിരക്കുന്ന പരിപാടിയുടെ വിവരങ്ങൾ സംഘാടകരായ ഉജ്വൽ ശ്രീ ജയൻ, പ്രദീപൻ കടേപ്രം, ഷിബു കോടിയേരി, സി. പ്രവീൺ കുമാർ, ബി.കെ. നിഖിൽ, സനിൽകുമാർ അരയാക്കണ്ടി എന്നിവരാണ് വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
