തലശ്ശേരി: കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കായിക മേളയ്ക്ക് തലശ്ശേരിയിൽ തുടക്കമായി. തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപൻ ഐ.പി.എസ്. മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 7, 8, 9, 10 തീയതികളിലായി തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
മേളയുടെ ആദ്യ ദിനത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി നാലായിരത്തഞ്ഞൂറോളം (4500) കായികപ്രതിഭകളാണ് നാല് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നത്.
വിവിധ സബ് ജില്ലാ തല മത്സരങ്ങളിൽ വിജയികളായ മികച്ച കായികതാരങ്ങളാണ് ജില്ലാതലത്തിൽ ട്രോഫിക്കായി പോരാടുന്നത്.
