തലശ്ശേരി: കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സംവാദ യാത്രയ്ക്ക് തലശ്ശേരിയിൽ ഊഷ്മള സ്വീകരണം നൽകി. പരിപാടിയുടെ ഭാഗമായി മേഖലയിലെ മുൻകാല ഗാന്ധിമാർഗ പ്രചാരകരായിരുന്ന ബിഷപ്പ് മാർ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, എം.പി. ബാലകൃഷ്ണൻ, എസ്.എൻ. മേക്കാട്, സി.കെ. മാധവൻ നമ്പ്യാർ, എം. പത്മനാഭൻ നായർ എന്നിവരെ അനുസ്മരിച്ചു.
ചൂര്യയി ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഗാന്ധിമാർഗ പ്രചാരകൻ എ.കെ. സുരേശൻ അനുസ്മരണ പ്രഭാഷണം നടത്തി. സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ. നാഥ്, രാജൻ തിയറേത്ത്, കെ. ജനാർദനൻ മാസ്റ്റർ, കരിമ്പിൽ രാമദാസ്, കെ.വി. ഗോകുൽദാസ്, സി.പി. പ്രസീൽ ബാബു, വി.കെ. ജയന്തൻ എന്നിവർ സംസാരിച്ചു.
