Zygo-Ad

തലശേരി റെയിൽവ്യൂ ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


തലശേരി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവ്യൂ ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തി. ഇന്ന് ഉച്ചയ്ക്ക് 11.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിലെ ഭണ്ഡാരത്തിൽ നിന്ന് ഏകദേശം 10,000 രൂപ കവർന്നതായാണ് പരാതി ലഭിച്ചിട്ടുള്ളത്.

ഒരാൾ എത്തി ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പള്ളി കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തുന്നത്.


വളരെ പുതിയ വളരെ പഴയ