തലശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈസൻസില്ലാതെ ഇരുചക്ര വാഹനം ഓടിച്ച സംഭവത്തിൽ വാഹന ഉടമകൾക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കുട്ടികൾ ഓടിച്ച രണ്ട് ഇരുചക്ര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്.
KL 58 AM 4319 നമ്പർ വാഹനത്തിന്റെ ഉടമയായ ചിറക്കര കായ്യത്ത് റോഡിലെ എം.പി. മഹേഷ്, KL 77 E 1833 നമ്പർ വാഹനത്തിന്റെ ഉടമയായ കുറ്റ്യാടി സ്വദേശിനി ഫാത്തിമത്ത് സന എന്നിവർക്കെതിരെയാണ് കേസ്. രക്ഷിതാക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു. വാഹന ഉടമകൾക്കെതിരെ 50,000 രൂപയോളം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
