നാഷണൽ ഫുട്പാത്ത് - ഉന്തുവണ്ടി - പെട്ടിക്കട തൊഴിലാളി യൂനിയൻ (ഐഎൻടിയുസി) തലശ്ശേരി യൂനിറ്റ് കൺവൻഷനും ഐഡൻറ്റിറ്റി കാർഡ് വിതരണവും തലശ്ശേരി എൽ എസ് പ്രഭു മന്ദിരത്തിൽ വച്ച് നടന്നു. യൂനിയൻ പ്രസിഡണ്ട് എം. നസീർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി പി.വി.രാധാകൃഷ്ണൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സെക്രട്ടറി പി. ജനാർദ്ദനൻ, മുനിസിപ്പൽ കൗൺസിലർ എ. ഷർമിള, എ.വി.രാമദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സി. പ്രകാശൻ സ്വാഗതവും ജോബി ജോർജ് നന്ദിയും പറഞ്ഞു.
