Zygo-Ad

പോക്സോ കേസ് പ്രതിക്ക് വെട്ടേറ്റു: ആക്രമണത്തിന് പിന്നിൽ പെൺകുട്ടിയുടെ ബന്ധുവെന്ന് പ്രാഥമിക നിഗമനം

 


വടകര :വടകര മയ്യന്നൂരിൽ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി തട്ടാറത്ത് മീത്തൽ നാസറിന് വീട്ടിൽ വച്ച് വെട്ടേറ്റു. പോക്സോ കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നാസറിന്റെ കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കടയിൽ സാധനം വാങ്ങാൻ എത്തിയ പത്ത് വയസ്സുകാരിയെ കടയുടമസ്ഥനായ നാസർ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

 

വളരെ പുതിയ വളരെ പഴയ