Zygo-Ad

തലശ്ശേരി സ്വദേശിയായ വിദ്യാർത്ഥി കർണ്ണാടകയിൽ കുഴഞ്ഞുവീണു മരിച്ചു


തലശ്ശേരി: കർണ്ണാടകയിൽ കോളേജ് വിദ്യാർത്ഥിയായ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ചമ്പാട് പൊന്ന്യം പാലം പി.എം. മുക്കിലെ തയ്യുള്ളതിൽ ഹസൻ - നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലംഷദാൻ (19) ആണ് മരിച്ചത്. മാണ്ഡ്യ സെന്റ് തോമസ് കോളേജിലെ ബി.കോം ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

കുടുംബത്തോടൊപ്പം മാണ്ഡ്യയിലായിരുന്നു ഫഹദിന്റെ താമസം. പിതാവ് ഹസൻ മാണ്ഡ്യ ടൗണിൽ റസ്റ്റോറന്റ് നടത്തിവരികയാണ്. രാത്രി അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഷിറാന.

ാണ്ഡ്യ - മൈസൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. തുടർന്ന് പൊന്ന്യം പാലം പുഴക്കൽ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.



വളരെ പുതിയ വളരെ പഴയ