തലശ്ശേരി: തലശ്ശേരി കോൺഗ്രസ് ബ്ലോക്ക് ഓഫീസിൽ എല്ലാ വെള്ളിയാഴ്ചയും സംഘടിപ്പിക്കുന്ന 'സംവാദ സായാഹ്നം' പരിപാടിയിൽ ലൈബ്രറി പുസ്തക സമാഹരണ പദ്ധതിക്ക് തുടക്കമായി. ഒക്ടോബർ 23 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുരേശൻ, ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷന് പുസ്തകം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഓഫീസിൽ പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങളാണ് സമാഹരിക്കുന്നത്. ചടങ്ങിൽ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളും മറ്റ് പ്രവർത്തകരും നേതാക്കളും പങ്കെടുത്തു
