Zygo-Ad

സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ്: തലശ്ശേരി ടീമിന് യാത്രയയപ്പും കായിക കിറ്റ് വിതരണവും നൽകി


തലശ്ശേരി: കോഴിക്കോട് എൻ.ഇ.ടി. സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും തലശ്ശേരി സൗത്ത് ബി.ആർ.സി.ക്ക് കീഴിലെ കുട്ടികൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണവും സംഘടിപ്പിച്ചു.

തലശ്ശേരി ശാരദ കൃഷ്ണയ്യർ സ്മാരക മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ രവി മീണ ടീമിന്റെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എച്ച്.എം. ഫോറം സ്പോൺസർ ചെയ്ത സ്പോർട്സ് കിറ്റുകളുടെ വിതരണം എച്ച്.എം. ഫോറം സെക്രട്ടറി രാജേഷ്, കൗൺസിലർ ടി.വി. റാഷിദ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കണ്ണൂർ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ഹാഷിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രൊജക്റ്റ് ഓഫീസർമാരായ സി.വി. ജലീൽ, സിദ്ധിഖ് കൂടത്തിൽ, സൗത്ത് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ അനിത വടവതി എന്നിവർ സംസാരിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഹരിലാൽ പി.പി., അഭിജിത്ത് മോഹൻ, ബി.പി.സി.മാരായ വിജിത്ത് പി., അബ്ദുള്ള കെ., അബ്ദുള്ള പി., തേജസ് മുകുന്ദ്, മുഹമ്മദ്, റഫീന, മുബീന, റഫീക്കത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.


വളരെ പുതിയ വളരെ പഴയ