Zygo-Ad

ശമ്പള പരിഷ്കരണം ത്വരിതപ്പെടുത്തണം; മെഡിസെപ്പ് പൊളിച്ചെഴുതണമെന്ന് കെ എസ് എസ് പി എ

 കൊളശ്ശേരി: സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതണമെന്നും കെ എസ് എസ് പി എ തലശ്ശേരി നോർത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം കെ പി സി സി ട്രഷറർ വി. എ. നാരായണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി. കെ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ. വി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പി. ജയരാജൻ സ്വാഗതം ആശംസിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം. പി. അരവിന്ദാക്ഷൻ, കെ എസ് എസ് പി എ നേതാക്കളായ ടി. കെ. സുരേന്ദ്രൻ, സുനിൽകുമാർ കെ., വത്സലൻ പി. വി., അജിതകുമാരി കോളി, രമേശൻ കെ., ഗീതാബായ്, സി. പി. അജിത്കുമാർ, എ. പി. ജതീന്ദ്രൻ കുന്നോത്ത്, എൻ. പി. ജയപ്രകാശ്, എ. എൻ. പത്മജ, സി. കെ. അനിൽകുമാർ, കോൺഗ്രസ് നേതാക്കളായ അസ്സയിനാർ, ഉച്ചൂമ്മൽ ശശി, പവിത്രരാജ്, ശിഖ സുനിൽകുമാർ, സിയാദ്, കെ. പി. രാഗിണി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ. വി. ഗിരീഷ് കുമാർ (പ്രസിഡന്റ്), സുനിൽകുമാർ സി. (സെക്രട്ടറി), കെ. പി. ജയരാജൻ (ട്രഷറർ) എന്നിവരെ സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

വളരെ പുതിയ വളരെ പഴയ