തലശ്ശേരി: തലശ്ശേരി മുനിസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തദ്ദേശിയം 2026' ശില്പശാല സംഘടിപ്പിച്ചു. തലശ്ശേരി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെയും പാർട്ടി സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെയും ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മുനിസിപ്പൽ ലീഗ് നേതാക്കളും വാർഡ് തല പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
