Zygo-Ad

എരഞ്ഞോളിയിൽ യുവാവിനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം: പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ


തലശ്ശേരി: എരഞ്ഞോളി ചോനാടത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പൊന്ന്യം വെസ്റ്റ് സ്വദേശിയായ സാഹിലിനാണ് പരിക്കേറ്റത്.

ചോനാടത്ത് വെച്ച് നടന്ന തർക്കത്തിനിടെയാണ് സാഹിലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ഉടനടി ഇടപെട്ട തലശ്ശേരി പോലീസ് പ്രതികളായ രണ്ടു കൗമാരക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ സാഹിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.



വളരെ പുതിയ വളരെ പഴയ