Zygo-Ad

ശമ്പള-പെൻഷൻ പരിഷ്കരണം നടപ്പാക്കണം; കെ.എസ്.എസ്.പി.എ. തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു


തലശ്ശേരി: പെൻഷൻ വർധനവും ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്നും, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ച് പുനഃസംഘടിപ്പിക്കണമെന്നും കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) തലശ്ശേരി സൗത്ത് മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി. എം. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണമെഡൽ നേടിയ പി. വി. നന്ദഗോപാലിനെ സംസ്ഥാന കമ്മിറ്റി അംഗം പി. വി. ബാലകൃഷ്ണൻ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി. കെ. സുരേന്ദ്രൻ, സെക്രട്ടറി സുനിൽകുമാർ കരിമ്പിൽ, വനിതാഫോറം ജില്ലാ സെക്രട്ടറി അജിതകുമാരി കോളി എന്നിവർ പ്രസംഗിച്ചു. കെ. കെ. നാരായണൻ, പി. എം. ജയചന്ദ്രൻ, സി. ചിത്രലത, കെ. മഹേഷ്കുമാർ, ചിത്രവല്ലി യു. എം., ജയപ്രകാശ് വി. പി., കെ. എം. പവിത്രൻ, കെ. ഭരതൻ, വി. പി. മോഹനൻ, പി. കെ. ശ്രീധരൻ, പി. എൻ. പങ്കജാക്ഷൻ, ടി. രാഘവൻ തുടങ്ങിയവർ സംഘടനാ ചർച്ചയിൽ പങ്കെടുത്തു.

റിട്ടേണിംഗ് ഓഫീസർ എ. വി. ശൈലജയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി. എം. ദിനേശൻ (പ്രസിഡന്റ്), പി. എ. ജയചന്ദ്രൻ (സെക്രട്ടറി), പി. വി. ശാന്തകുമാരി (ട്രഷറർ), കെ. പി. കുശലാകുമാരി (വനിതാ ഫോറം പ്രസിഡന്റ്), യു. എം. ചിത്രവല്ലി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ