തലശ്ശേരി: കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗിന്റെ ചിറക് ക്യാമ്പയിന്റെ തലശ്ശേരി മണ്ഡലം ശാഖാതല ഉദ്ഘാടനം നടന്നു. ചൊക്ലി പഞ്ചായത്ത് ജാസ് പൂൾ ആൻഡ് വൈബിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് തഫ്ലീം മാണിയാട്ട് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി വി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജംഷീർ മഹമ്മൂദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഫ്സൽ മട്ടമ്പ്രം സ്വാഗതം ആശംസിച്ചു. മണ്ഡലം യൂത്ത് ലീഗ് ട്രഷറർ തശ്രീഫ് ഉസ്സൻമൊട്ട വിഷയാവതരണം നടത്തി.
യൂത്ത് ലീഗ് ഭാരവാഹികളായ അബ്ദുൾ കരീം, സാബിർ കീഴ്മാടം, ഷാഹിദ് ഉസ്സൻമൊട്ട, റുഫൈസ് ഉവൈസ്, തഹനൂന് ചൊക്ലി, ഷബീർ ചൊക്ലി, ഷമീം മേക്കുന്നു, യൂസഫ് ഫതാഹ്, ഷഹ്റാസ് മാരാങ്കണ്ടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഷാനിദ് വാഫി നന്ദി പറഞ്ഞു.
