തലശ്ശേരി ഇല്ലിക്കുന്നിലെ ഡോ. ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൽ വെച്ച് ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 8 മണി മുതൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും. അക്ഷരങ്ങളുടെ ഉത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകരാൻ വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും. ശ്രീമതി കെ കെ ശൈലജ ടീച്ചർ, ശ്രീ കെ കെ മാരാർ തുടങ്ങിയവരും സിനിമ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. തലശ്ശേരി എംഎൽഎ ശ്രീ കാരായി രാജൻ ചെയർമാനായുള്ള ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് രജിസ്ട്രേഷനും പ്രവേശനവും പൂർണ്ണമായും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9746223233, 9847506567 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
