Zygo-Ad

വോട്ട് കൊള്ളയ്ക്കും പോലീസ് അതിക്രമത്തിനുമെതിരെ തലശ്ശേരിയിലും കോൺഗ്രസ് കരിദിനം ആചരിച്ചു


തലശ്ശേരി: വോട്ടവകാശം നിഷേധിച്ച് ജനാധിപത്യം അട്ടിമറിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ ആരോപിച്ചു. ഡൽഹിയിൽ വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എ.ഐ.സി.സി. ആഹ്വാനപ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

സജീവ് മാറോളി, എം.പി. അസ്സൈനാർ, പി.വി. രാധാകൃഷ്ണൻ, എ. ഷർമ്മിള, അനസ് ചാലിൽ, എൻ. അഷറഫ് എന്നിവർ സംസാരിച്ചു. സുശീൽ ചന്ത്രോത്ത്, യു. സിയാദ്, അഡ്വ. കെ.സി. രഘുനാഥ്, കെ. ലതിക, ഒ. ഹരിദാസ്, കെ.ഇ. പവിത്രരാജ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ