ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനത്തിന് യുഡിഎഫ് ചെയർമാൻ എൻ. മഹമൂദ്, കൺവീനർ അഡ്വ. സി.ജി. അരുൺ, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ.എ. ലത്തീഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.പി. അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.
കെ.സി. അഹമ്മദ്, സുലൈമാൻ കിഴക്കയിൽ, സാഹിർ പാലക്കൽ, റഷീദ് കരിയാടൻ, ആര്യ ഹുസൈൻ, കെ. ഖാലിദ് മാസ്റ്റർ, അഹമ്മദ് അൻവർ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
