Zygo-Ad

പിണറായിയിൽ ഐശ്വര്യ മാളിന്റെ മതിൽ ഇടിഞ്ഞുവീണു; പെട്രോൾ പമ്പിന്റെ നിർമ്മാണ പ്രവൃത്തികൾ പോലീസ് നിർത്തിവെപ്പിച്ചു


പിണറായി: പിണറായി കുഞ്ഞിപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഐശ്വര്യ മാളിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. മാളിന് സമീപത്ത് പുതിയ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനായി മണ്ണെടുത്തതിനെ തുടർന്നാണ് ഞായറാഴ്ച വൈകിട്ടോടെ മതിൽ ഇടിഞ്ഞുവീണത്. അപകടസമയത്ത് സമീപത്ത് ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

മണ്ണെടുപ്പ് കാരണം പ്രദേശത്ത് നിലവിലും അപകടഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പിന്റെ നിലവിലെ നിർമ്മാണ പ്രവൃത്തികൾ ഉടൻ നിർത്തിവെക്കാൻ പിണറായി പോലീസ് നിർദേശം നൽകി. അപകടം നടന്ന സ്ഥലത്തിന് 100 മീറ്റർ മാത്രം അകലെയായി നിലവിൽ മറ്റൊരു പെട്രോൾ പമ്പ് പ്രവർത്തിക്കുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ