Zygo-Ad

മുസ്ലീം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിപ്പിച്ചു.


തലശ്ശേരി : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത കളങ്കപ്പെടുത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി തലശ്ശേരി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ മുസ്ലീം ലീഗ് പ്രതിഷേധ ജ്വാല സംഘടിപ്പിപ്പിച്ചു. പ്രസിഡണ്ട് എ.കെ.ആബൂട്ടി ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്, ബഷീർ ചെറിയാണ്ടി, കെ.സി.അഹമ്മദ്,റഷീദ് കരിയാടൻ, സുലൈമാൻ കിഴക്കയിൽ, എൻ.മൂസ, സി.കെ.പി.മമ്മു, കെ.ഖാലിദ് മാസ്റ്റർ, വി.കെ.ഹുസൈൻ ,പള്ളിക്കണ്ടി യൂസഫ് ഹാജി, അസീസ് വടക്കുമ്പാട്,, സി. അഹമ്മദ് അൻവർ,തഫ്ലിം മാണിയാട്ട് പ്രസംഗിച്ചു.സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച് കടൽ പാലത്തിന് സമീപം സമാപിച്ച പ്രതിഷേധ ജ്വാലക്ക് സി.കെ.പി. റയീസ്, പി.കെ.യൂസഫ് മാസ്റ്റർ,  ടി.എച്ച്, അസ് ലം ,പി.വി.മുഹമ്മദ്, പി.പി.മുഹമ്മദ് ഷാജിർ ,മഹമൂദ് കാവിൽ, തച്ചറക്കൽ മുസക്കുട്ടി,കെ.പി,ജംഷീർ മഹമൂദ്, അഫ്സൽ മട്ടാമ്പ്രം, പി.കെ.ഹനീഫ, പി.സി.റിസാൽ,ദാവൂദ് പി .എം ,പി.പി.മുഹമ്മദലി, റയീസ് നരസിംഹ, ഇ.കെ.ജലാലുദ്ദീൻ റാദിൽ എം.കെ  നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ