തലശ്ശേരി: തലശ്ശേരി നോർത്ത് സബ് ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിന് കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ തുടക്കമായി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.
സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നു. സംഘാടക സമിതി ഭാരവാഹികളും ജനപ്രതിനിധികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
