Zygo-Ad

മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു


തലശ്ശേരി: മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി ഗാന്ധി സ്മൃതി, ഗാന്ധിജയന്തി ദിന പോസ്റ്റർ രചനാ മത്സരം, സ്കൂൾ ക്യാമ്പസ് ശുചീകരണം എന്നീ വിവിധ പരിപാടികൾ നടന്നു.

എച്ച്.എം ഇൻ ചാർജ് സ്നിഗ്ധ ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് തഫ്ലിം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നിഷാദ് എൻ.എം, ഫൗസിയ കെ.പി, സലീല സി.എം, സുപ്രിയ, റാഹില എം.പി, അഫ്സാന ഷെറിൻ, ദൃശ്യ ദിനേശ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗൈഡ് ക്യാപ്റ്റന്മാരായ ബദരിയ വി.കെ, ഹന്നത്ത് ഹംസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


വളരെ പുതിയ വളരെ പഴയ