തലശ്ശേരി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.യു. നേതാക്കൾ തലസ്ഥാനത്തെത്തി.
കണ്ണൂരിൽ നിന്നുള്ള കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ജില്ലാ സെക്രട്ടറി ബിതുൽ ബാലൻ, തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് അനിരുദ്ധ് കോടിയേരി, ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായി, കൂത്തുപറമ്പ് ബ്ലോക്ക് പ്രസിഡന്റ് എ.എം. സൂര്യതേജ്, ഗോകുൽ ചെറുവാഞ്ചേരി എന്നിവരടങ്ങുന്ന സംഘമാണ് ഡൽഹിയിലെ സമരപ്പന്തലിൽ എത്തിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സംഘം വരും ദിവസങ്ങളിലും സമരപരിപാടികളുടെ ഭാഗമാകും.
